ബംഗ്ലാദേശില്‍ ചുഴലികൊടുങ്കാറ്റ് ;12 മരണം

ധാക്ക: ബംഗ്ലാദേശില്‍ തീര പ്രദേശത്ത് ആഞ്ഞടിച്ച ചുഴലികൊടുങ്കാറ്റില്‍ 12 പേര്‍ മരിച്ചു. കനത്ത മഴയ്‌ക്കൊപ്പം 100 കിലോമീറ്റര്‍ വേഗതയില്‍ അഞ്ഞടിച്ച ‘മഹാസെന്‍’ കൊടുങ്കാറ്റാണ് ഇവിടെ നാശം വിതച്ചത്. ആയിര കണക്കിന് വീടുകള്‍ തകരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ചുഴലികൊടുങ്കാറ്റിന് ശക്തി കുറഞ്ഞെങ്കിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. വീടു നഷ്ടമായവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം ബംഗ്ലാദേശിലെ തീരപ്രദേശം ആകെ കനത്ത കടല്‍ ക്ഷോഭത്തിലാണ്.

24 മണിക്കൂറിനകം സ്ഥിതി ശാന്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്..

 

Share news
error: Content is protected !!
Scroll to Top