ഐപിഎല്‍ ശ്രീശാന്ത് ഒത്തുകളിച്ചെന്ന വാര്‍ത്ത നിര്‍ഭാഗ്യകരം

തിരു : കേരളത്തിന് അഭിമാനമായി മാറിയ കളിക്കാരനായിരുന്നു ശ്രീശാന്തെന്നും ഐപിഎല്‍ അദ്ദേഹം ഒത്തുകളിച്ചു എന്ന വാര്‍ത്ത നിര്‍ഭാഗ്യകരമായെന്നും അനേ്വഷണം നടക്കുന്ന കേസായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഐപിഎല്‍ ഒത്തുകളി നടത്തിയെന്ന പേരില്‍ ഇന്നലെയാണ് ശ്രീശാന്തിനെയും മറ്റു കളിക്കാരെയും ദില്ലി പോലീസ് അറസ്റ്റു ചെയ്തത്. കോടതി ഇവരെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top