‘ഫ്രീ’ സക്കരിയ മനുഷ്യാവകാശ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

പരപ്പനങ്ങാടി: മൂന്ന് വര്‍ഷവും പത്തുമാസവുമായി കര്‍ണാടകയിലെ അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന കോണിയത്ത് സക്കരിയക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തിറങ്ങി.

ജനുവരി 19ന് പരപ്പനങ്ങാടിയില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കാന്‍ ഫ്രീ സക്കരിയ ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

സമ്മേളന ഭാരവാഹികളായി നിയാസ് പുളിക്കലകത്ത്(ചെയര്‍മാന്‍), പിഒ നയീം(കണ്‍വീനര്‍), കെ പി അബ്ദുല്‍ റഹീം(ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share news
error: Content is protected !!
Scroll to Top