ഫോഡ് തിരിച്ചു വിളിക്കുന്നു; ഒന്നര ലക്ഷത്തോളം കാറുകള്‍

ദില്ലി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോഡ് ഇന്ത്യന്‍ വിപണിയില്‍ നിന്നും ഒന്നര ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചെടുക്കുന്നു. കാറുകളുടെ സ്റ്റിയറിങ്ങിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങുന്നത്.

ഫോഡ് ഫിഗോ, ഫിഗോ ക്ലാസിക് സെഡേനുമാണ് തകരാറുള്ളത്. 2010 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ വിപണിയില്‍ വിറ്റഴിച്ച 1, 66, 021 കാറുകളാണ് തിരിച്ചു വിളിക്കുന്നത്. ഉപയോക്താക്കളുടെ തുടര്‍ച്ചയായ പരാതിയെ തുടര്‍ന്നാണ് ഫോഡിന്റെ ഈ തീരുമാനം.

 

Share news
error: Content is protected !!
Scroll to Top