ദിലീപോ .. ? മോഹന്‍ലാലോ..?


തിരു : ഈ വര്‍ഷത്തെ കേരള സംസ്ഥാന സിനിമ അവാര്‍ഡുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനെ തിരഞ്ഞെടുക്കാനുള്ള തീരുമാനമെടുക്കാന്‍ ജഡ്ജിങ് കമ്മറ്റി കടുത്ത സമ്മര്‍ദ്ധത്തില്‍ അവസാനറൗണ്ടില്‍ മോഹന്‍ലാലും ദിലീപും

തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.മോഹന്‍ലാലിനാണ് സാധ്യത കൂടുതല്‍.

പ്രശസ്ത സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് ചെയര്‍മാനായ ജ്യൂറിയാണ് ഈ വര്‍ഷത്തെ ചലചിത്ര പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് നിശ്ചിക്കുന്നത്. ജൂറിയുടെ മുന്നില്‍ വന്ന 40 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയവയില്‍ ബ്ലസിയുടെ പ്രണയം, രജ്ഞിത്തിന്റെ ഇന്ത്യന്‍ റുപ്പി, രാജേഷ് പിള്ളയുടെ ട്രാഫിക്, ആഷ്‌ക്ക് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍, മേല്‍വിലാസം,ആകാശത്തിന്റെ നിറം എന്നിവയും ഉള്‍പ്പെടും.

മികച്ച നടിയെ തിരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടില്‍ ജയപ്രദയും ശ്വേതാ മേനോനു കാവ്യമാധവനുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

Share news
error: Content is protected !!
Scroll to Top