കൊച്ചി : ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലും ബാലതാരമായെത്തി മലയാളകരയെ കീഴടക്കിയ നസ്രിയയും വിവാഹം വിവാഹിതരാകുന്നു. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ഇക്കാര്യം അറിയിച്ചത്. ഫഹദിന്റെ അമ്മയുടെ ആഗ്രഹപ്രകാരമാണ് ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം നിശ്ചയിച്ചത്.
ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ആഗസ്റ്റിലായിരിക്കും വിവാഹം നടക്കുക.
പത്തൊമ്പതുകാരിയായ നസ്രിയ അവതാരികയായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി എത്തിയ നസ്രിയ മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. തിരുവനന്തപുരം സുദേശി നസിമിന്റെയും ബീനയുടെയും മകളാണ് നസ്രിയ. ഇപ്പോള്‍ മാര്‍ ഇവാനിയോസ് കോളേജില്‍ ബിബിഎ വിദ്യാര്‍ത്ഥിനിയാണ്. കുറഞ്ഞകാലം കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും തന്റേതായ ഒരു ഇടം സ്ഥാപിച്ച താരമാണ് നസ്രിയ.
ഫഹദിന്റെ ഭാര്യയായി നസ്രിയ ഇപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘എല്‍ ഫോര്‍ ലൗ’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം ബംഗ്ലൂരുവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.




