ഫര്‍ഹാദിന് കൂട്ടുകാരുടെ സ്‌നേഹസ്വീകരണം.

പരപ്പനങ്ങാടി : സന്തോഷ്‌ട്രോഫി ടോപ്‌സ്‌കോററും ഫൈനലിലെ മിന്നും താരവുമായ സര്‍വീസസിന്റെ ഫര്‍ഹാദിന് പരപ്പനങ്ങാടിയില്‍ കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി.

പരപ്പനങ്ങാടിയിലെ കിക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടിയാണ് ഫര്‍ഹാദ് ആദ്യമായി കളിച്ചത്. പരപ്പനങ്ങാടിയിലെ വല്ല്യുമ്മയുടെ വീട്ടിന്റെ പരിസരത്തെ ഒഴിഞ്ഞ പറമ്പുകളായിരുന്നു ഫര്‍ഹാദിന്റെ ആദ്യമൈതാനം. അന്ന് കൂടെ കളിച്ചിരുന്ന പഴയകൂട്ടുകാരും കിക്കേഴ്‌സ് ക്ലബ്ബിലെ സഹതാരങ്ങളും നാട്ടുകാരും ചേര്‍ന്നൊരുക്കിയ സ്വീകരണം ഒരാഷോഷമായി മാറി.

Share news
error: Content is protected !!
Scroll to Top