പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം സിനിമാപ്രവര്‍ത്തകരെയും പോലീസ് തിരയുന്നു

പറവൂര്‍: പ്രായപൂര്‍ത്തിയാവാത്ത പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിനിമ ആര്‍ട്ടിസ്റ്റുകളായ രണ്ട് പേര്‍ക്കുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

തൃപ്പുണിത്തുറ മരട് സ്വദേശിനിയായ വിദ്യാര്‍തഥിനിയെ പീഡിപ്പിച്ച ഈ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മാതാപിതാക്കളും രണ്ടാനച്ഛനും,കാമുകനുമടക്കം എട്ടു പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇതില്‍ അഞ്ചു പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ പിതാവ് ബരസുബ്ര്ഹമണ്യന്‍, അമ്മ ദീപ, രണ്ടാനച്ഛന്‍ അലക്‌സ്,സുധീഷ്, കാമുകന്‍ രഞ്ജിത്,രാജേഷ്,ബൈജു,ഷിബു എന്നിവരാണ് അറസ്റ്റിലായത്.

ഒന്‍പതാം ക്ലാസ് മുതല്‍ കുട്ടിയെ പീഡനത്തിരയാക്കിയിരുന്നു. കുട്ടിയുടെ പിതാവാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് രണ്ടാനച്ഛനും കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് മാതാപിതാക്കളുടെ അറിവോടെ നിരവധി തവണ പീഡിപ്പിക്കപെടുകയായിരുന്നു.കാമുകനാലും പീഡനത്തിനിരയായ പെണ്‍കുട്ടി എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആലുവ നഗരത്തില്‍ അലഞ്ഞു തിരയവെ സംശയം തോന്നി ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

 

Share news
error: Content is protected !!
Scroll to Top