പരപ്പനങ്ങാടി: താനൂര്‍ റോഡില്‍ ബിഇഎം എല്‍പിസ്കൂളിന് മുന്‍വശത്ത് ഫോര്‍വീല്‍ പാസഞ്ചര്‍ കാരിയര്‍ വാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരിക്കേറ്റു.
പരപ്പനങ്ങാടി സ്വദേശി മുരകന് എന്ന ഷൈജുനാഥ്(36)നാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കൈക്കുള്ള പരിക്ക് സാരമുള്ളതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.
പകല്‍ മുന്നര മണിക്കാണ് അപകടം നടന്നത് അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




