പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി;ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായിട്ടുണ്ട്. മാറംമ്പള്ളി എംഇഎസ് കോളേജ് വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. രാവിലെ വീട്ടില്‍ വെച്ചാണ് സംഭവം.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുത്തേറ്റ നിമിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. സംഭവത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ശബ്ദം കേട്ട് ഓടിയെത്തിയ നിമിഷയുടെ പിതൃസഹോദരന്‍ ഏലിയാസും അയല്‍വാസി അബ്ബാസിനെയും പ്രതികള്‍ ആക്രമിച്ചു. കൈക്ക് സാരമായി പരിക്കേറ്റ ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് നിയമപരമല്ലാതെ നിരവധി ഇതരസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് നടത്തിയത്. സ്ഥലത്തെത്തിയ എസ് പി നാട്ടുകാരെ രമ്യതയിലാക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top