മലപ്പുറം: പെരുവള്ളൂര്‍ പറമ്പില്‍ പീടികയില്‍ സ്വകാര്യ വ്യക്തിയുടെ ഫാമിനുമുകളില്‍ കുന്നിടിഞ്ഞ് വീണ് 19 പോത്തുകള്‍ ചത്തു എന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ എട്ടുമണിയെടെയാണ് പോത്തുകളെ കെട്ടിയിട്ടിരുന്ന തൊഴുത്തിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണത്. ഫാമില്‍ മുപ്പത് പോത്തുകളാണ് ഉണ്ടായിരുന്നത്.
മണ്ണിനടിയില്‍ കുടുങ്ങിയ പോത്തുകളെ നാട്ടുാകരുടെ സഹകരണത്തോടെ പുറത്തെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗ്സ്ഥരെല്ലാം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




