പൂളിക്കലില്‍ യുവാവിന് മര്‍ദനം: ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

പുളിക്കല്‍ : ടൗണില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ മര്‍ദ്ദനമേറ്റ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിക്കല്‍ ആന്തിയൂര്‍കുന്ന് കുറുപ്പംതൊടി ടി.പി ഹസീന്‍ അസ്‌ലമി(26)നാണ് മര്‍ദനമേറ്റത്. ഭാര്യയെയും മക്കളെയും കാറില്‍ നിന്നിറക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇവിടെ വാഹനം നിര്‍ത്താന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു കയ്യേറ്റം ചെയ്തത്. ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം.
പരിക്കേറ്റ ഹസീന്‍ അസ്‌ലമിനെ കൊണ്ടോട്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി പോലീസ് കേസെടുത്തു.

പൊതുവേ ഗതാഗതകുരുക്ക് രൂക്ഷമായ പുളിക്കല്‍ ടൗണില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിനോട് ചേര്‍ന്നാണ് ഓട്ടോ റിക്ഷകള്‍ നിര്‍ത്തിയിടാറുള്ളത്.

വഴി നടക്കാന്‍ പോലും കഴിയാത്തവിധം ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്നതിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. ഓട്ടോ സ്റ്റാന്റ് കാരണം ഈ ഭാഗത്ത് ഗതാഗതകുരുക്ക് പതിവാണ്. രാവിലെയും വൈകുന്നേരവുമാണ് ഗതാഗതകുരുക്ക് കൂടുതല്‍ രൂക്ഷമാകുന്നത്.

Share news
error: Content is protected !!
Scroll to Top