പിവി അബ്ദദുല്‍ വഹാബ് ഇ അഹമ്മദിന്റെ ശത്രു

റിയാദ് : മുന്‍ രാജ്യസഭാംഗവും ലീഗ് നേതാവുമായ പിവി അബ്ദുല്‍ വഹാബ് കേന്ദ്രനഹമന്ത്രി ഇ അഹമ്മദിന്റെ ശത്രുവാണെന്ന് പ്രവാസകാര്യമന്ത്രി വയലാര്‍ രവി. റിയാദില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ അബ്ദുല്‍ വഹാബ് ഇന്ത്യന്‍ മന്ത്രിമാരുടെ സൗദി സന്ദര്‍ശനം പ്രവാസികള്‍ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്.
വഹാബ് അഹമ്മദിന്റെ എതിര്‍ ഗ്രൂപ്പുകാരനാണെന്നും, അതിനാലാണ് ഇങ്ങിനെ സംസാരിക്കുന്നതെന്നും വയലാര്‍ രവി കുറ്റപ്പെടുത്തി. വഹാബ് പാര്‍ലിമെന്റില്‍ ഒന്നും മിണ്ടാതിരുന്നിരുന്ന ആളാണെന്നും രവി കളിയാക്കി.

നിതാഖത് നടപ്പിലാക്കിയത് സൗദി രാജാവാണെന്നും , കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ച നടത്തിയത് തൊഴില്‍ മന്ത്രിയോടാണെന്നും അതു കൊണ്ട് കാര്യമില്ലെന്നും പ്രധാനമന്ത്രിയാണ് ഇടപെടേണ്ടതെന്നും വഹാബ് ഒരു ടിവി ചാനലിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മന്ത്രിമാരുടെ
യാത്ര ഒഴിവാക്കേണ്ടിയിരുന്നെന്നും വഹാബ് അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് വയലാര്‍ രവിയെ ചൊടിപ്പിച്ചത്. ഇ അഹമ്മദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇ അഹമ്മദിന്റെ സൗദി സന്ദര്‍ശനം ഗുണം ചെയ്യില്ല ; അബ്ദുള്‍ വഹാബ്.

Share news
error: Content is protected !!
Scroll to Top