പിങ്കി പ്രമാണിക്കിന്റെ ലിംഗപരിശോധന ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍

കല്‍ക്കത്ത : ബലാല്‍സംഘ കേസുമായി ബന്ധപ്പെട്ട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യയുടെ ഏഷ്യാസ് സുവര്‍ണ കായിക താരം പിങ്കി പ്രമാണിക്കിന്റേതെന്ന് പറയപ്പെടുന്ന ലിംഗപരിശോധന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നു. 29 സെക്കന്റ് ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

പിങ്കി പരുഷനാണെന്നും വിവാഹവാഗ്ദാനം നല്‍കി തന്നെ ഒപ്പം താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിക്കുകയുമായിരുന്നു എന്ന പരാതിയിലാണ് പോലീസ് പിങ്കിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പിങ്കിയെ രണ്ടാഴ്ച മുമ്പ് ഒരു സ്വകാര്യ നേഴ്‌സിങ് ഹോമില്‍വച്ച് ലിംഗപരിശോധനക്ക് വിധേയയാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ഇതിനിടെ പിങ്കി പ്രമാണക്കിനെ ഈ കേസില്‍ സഹായിക്കാന്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഡെമോക്രാറ്റിക്ക് റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടന രംഗത്തെത്തി.

Share news
error: Content is protected !!
Scroll to Top