Section

malabari-logo-mobile

അശ്ലീല പോസ്റ്റിങില്‍ കേരളം ഒന്നാമത്

HIGHLIGHTS : ദില്ലി : ഇന്ത്യയില്‍ ഇന്റര്‍ നെറ്റില്‍ അശ്ലീല പോസ്റ്റിങ്

ദില്ലി : ഇന്ത്യയില്‍ ഇന്റര്‍ നെറ്റില്‍ അശ്ലീല പോസ്റ്റിങ് നടത്തിയതിന് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി കേരളം മാറി. അശ്ലീല പോസ്റ്റിങുമായി ബന്ധപ്പെട്ട് 496 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് അതില്‍ 136 ഉം കേരളത്തിന് ഇത് മൊത്തം കേസിന്റെ 27% മാണ്.

കേരളത്തില്‍ തന്നെ 12 കേസുകളുള്ള കൊച്ചിയാണ് ഏറ്റവും മുന്നില്‍. മലപ്പുറം ജില്ലയില്‍ ഏഴുകേസുകളും കോഴിക്കോട് അഞ്ച് കേസുകളും തിരുവന്തപുരം തൃശൂര്‍ 4 വീതം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ 85 എണ്ണം സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് എടുത്തവയാണ്.

sameeksha-malabarinews

ഇന്ത്യയില്‍ ബാംഗ്ലൂര്‍ നഗരത്തിലാണ് ഏറ്റവും അധികം കേസ് രജിസ്റ്റര്‍ ചെയ്തത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!