പാളത്തില്‍ ബോംബ് വെച്ചത് കെഎസ്ആര്‍ടിസി ഡ്രൈവറെന്ന് സൂചന

കോട്ടയം: വെള്ളൂര്‍ റെയില്‍വേ പാലത്തിന് സമീപത്ത് ഡിറ്റണേറ്റര്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ കഎസ്ആര്‍ടിസി ജീവനക്കാരനായ തമിഴ്നാട് സ്വദേശി സെന്തിലാണെന്ന് പോലീസിന് സൂചന ലഭിച്ചു. വ്യതക്തി വൈരാഗ്യം തീര്‍ക്കാനായ് സെന്തില്‍ ബോംബ് വെച്ചതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം

സ്‌ഫോടനവസ്തു നിറച്ച പാത്രത്തില്‍ എഴുതിയ പേരിനെ കേന്ദ്രീകരിച്ച് പോാലീസ് നടത്തിയ അന്വേഷണ മാണ് കേസിന് വഴിത്തിരിവായത്.

സെന്തില്‍ കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവറാണ്. ഇയാള്‍ കോയമ്പത്തൂരിലേക്ക് കടന്നതായാണ് സൂചന.
സംഭവസ്ഥലത്ത് ആഭ്യന്തര സുരക്ഷാ വിഭാഗം സൂപ്രണ്ട് ഇപ്പോഴും തെളിവെടുപ്പ് ് തുടരുകയാണ്.

ഇന്നലെ രാവിലെയാണ് റെയില്‍വേ ട്രാക്കില്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തിക്കെത്തിയ തൊഴിലാളികള്‍ സ്‌ഫോട.ക വസ്തു കണ്ടെത്തിയത്. കണ്ടെത്തിയ സ്‌ഫോടക വസ്തു അമോണിയം നൈട്രേറ്റാണെന്ന് ഇന്നലെ ബോംബ് സ്‌ക്വാഡ് സ്ഥിരീകരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top