കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

മൂന്നിയൂര്‍ : കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തലപ്പാറ കല്ലടത്താഴം പൈക്കാട്ട് രാജനാ(52)ണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പകല്‍ 12 ന് തലപ്പാറയിലെ പീടിക മുറിയുടെ പടിയില്‍ വിശ്രമിക്കുന്നതിനടെ അബദ്ധത്തില്‍ താഴെ വീണത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദേഹം വെള്ളിയാഴ്ച രാവിലെ 9.30 നാണ് മരിച്ചത്.അച്ഛന്‍ പരേതനായ അപ്പുട്ടി. അമ്മ പരേതയായ ആച്ച. ഭാര്യ : വസന്ത. മക്കള്‍: ഉണ്ണികൃഷ്ണന്‍,ദിലീപ്,ഷിബില്‍ രാജ്. സഹോദരങ്ങള്‍: രവി, വിശ്വന്‍,നിഷില്‍ കുമാര്‍,അനില്‍ കുമാര്‍(സൗദി),കാര്‍ത്ത്യായനി,കമലം.

Share news
error: Content is protected !!
Scroll to Top