പാല്ക്കാട്- മംഗലാപുരം ഇന്റര്‍ സിറ്റി ഇനിമുതല്‍ കോയമ്പത്തൂരില്‍ നിന്ന്

പാലക്കാട് : മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് 13 മുതല്‍ കോയമ്പത്തൂരില്‍ നിന്ന് സര്‍വ്വീസ് നടത്തും.

രാവിലെ 6.20 ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 7.20 ന് പാലക്കാട്ടെത്തി പഴയസമയത്തില്‍ മംഗലാപുരത്തേക്ക് സര്‍വീസ് തുടരും. തിരിച്ച് കോയമ്പത്തൂര്‍ക്കുള്ള വണ്ടി അരമണിക്കൂര്‍ നേരത്തെ 5.40 ന് പാലക്കാട്ടെത്തി 5.45 ന് കോയമ്പത്തൂര്‍ക്ക് തിരിക്കും. കോയമ്പത്തൂര്‍ക്ക് നീട്ടിയെങ്കിലും പഴയതുപോലെ 13 കോച്ചുകള്‍ മാത്രമേ ഉണ്ടായിരിക്കു. ഇത് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കും.

റെയില്‍വേ ബജറ്റില്‍ മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റി കോയമ്പത്തൂര്‍ക്ക് നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോയമ്പത്തൂര്‍ക്ക് പോവുന്ന ഇന്റര്‍ സിറ്റി 13 മുതല്‍ അരമണിക്കൂര്‍ നേരത്തെ പാലക്കാട് ജങ്ഷനിലെത്തും.

Share news
error: Content is protected !!
Scroll to Top