പഴയനായിക മേനകയുടെ മകള്‍ മോഹന്‍ലാലിനൊപ്പം പ്രധാനവേഷത്തില്‍

മലയാളിത്തമുളള മലയാളസിനിമയുടെ നായിക മേനകയുടെ മകള്‍ മോഹന്‍ലാലിന്റെ നായികയാകുന്നു..സുരേഷ് മേനക ദന്വതികളുടെ മകളായ കീര്‍ത്തി പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം വെള്ളിത്തിരയിലെത്തുന്നത്. ഏറെ സിനിമാപാരമ്പര്യമുള്ള കീര്‍ത്തിക്ക് മികച്ച കഥാപാത്രം തന്നയാണ് കുടുംബസുഹൃത്തായ പ്രിയന്‍ കരുതി വെച്ചിരിക്കുന്നത്.

കീര്‍ത്തി ചെന്നയിലും ലണ്ടനിലും ഫാഷന്‍ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കിയാണ് സിനിമാരംഗത്തെത്തുന്നത്.മു്ന്‍പ് അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായ് അഭിനയച്ചിട്ടുണ്ട്.

ഈ ചിത്രത്തില്‍ ലാലിനൊപ്പം കീര്‍ത്തിയെ കൂടാതെ വിദ്യാബാലനും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഡോക്ടര്‍ സണ്ണിയെന്ന കഥാപാത്രമാണ് ലാല്‍ അവതരിപ്പിക്കുന്നത്.

മേനകയുടെ ഭര്‍ത്താവായ സുരേഷ് ആദ്യമായി നിര്‍മിച്ച സിനിമയായ പൂച്ചക്കൊരു മൂക്കുത്തിയല്‍ മോഹന്‍ലാലിനൊപ്പം മേനകയും അഭിനയിച്ചിരുന്നു. ശങ്കറായിരുന്നു ചിത്രത്തിലെ നായകന്‍. മോഹന്‍ലാലും മേനകയും നായികനായകന്‍മാരായി അഭിനയിച്ച ദൂരെദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രം ദേശീയ.തലത്തില്‍ അവാര്‍ഡുകള്‍ നേടിയിരുന്നു.

Share news
error: Content is protected !!
Scroll to Top