പറവൂര്‍ പീഡനം; പെണ്‍കുട്ടിയുടെ അച്ഛന് 7 വര്‍ഷം തടവ്,20,000 രൂപ പിഴ

ആലുവ: പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന് 7 വര്‍ഷം തടവും 20,000 രൂപ പിഴയും. കേസിലെ മൂന്നാം പ്രതി ഖദീജക്ക് ഏഴ് വര്‍ഷം തടവും ആറാം പ്രതി വില്‍സണ് 10 വര്‍ഷം തടവും പറവൂര്‍ കേസ് വിചാരണ ചെയ്യുന്ന എറണാകുളം പ്രത്യേക കോടതി വിധിച്ചു.

2009 ലാണ് സംഭവം നടക്കുന്നത്. പാരിവട്ടത്തെ ഫഌറ്റില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് വിധി.

പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാമത്തെ ആളും അഞ്ചാം പ്രതിയുമായ വില്‍സണ്‍ ഒളിവിലാണ്. വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.

സ്‌കൂളില്‍ നിന്നും പെണ്‍കുട്ടിയെ വിളിച്ചിറക്കി അച്ഛനായ സുധീര്‍ ഇടനിലക്കാരിയായ ഖദീജയ്ക്കും സീനത്തിനും എത്തിച്ചു കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഇവരാണ് ജവഹറിനും, വില്‍സണും കൈമാറിയത്.

Share news
error: Content is protected !!
Scroll to Top