പേരാമ്പ്രയില്‍ ദേശീയ ദുരന്ത നിവാരണ സേന വന്നേക്കും

കോഴിക്കോട് :പെരുവണ്ണാമൂഴിയില്‍ സി.ആര്‍.പി.എഫ് കേന്ദ്രം ആരംഭിച്ചതിനു പുറമെ പേരാമ്പ്രയില്‍ ദേശീയ ദുരന്ത നിവാരണസേനക്കും സാധ്യതയേറുന്നു. കാവിലുംപാറ, കക്കയം എന്നിവിടങ്ങളില്‍ ദുരന്തസാധ്യത ഏറുന്നതിനാല്‍ കേന്ദ്ര ദുരന്ത സേനയുടെ മൂന്ന് കമ്പനികള്‍ അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു.
ഇതില്‍ മലബാറിന്റെ കേന്ദ്രം വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ പേരാമ്പ്ര എരവട്ടൂര്‍ വില്ലേജിലെ ചേര്‍മലയിലുളള പേരാമ്പ്ര പുറമ്പോക്ക് ഭൂമി പരിഗണിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. ദുരന്ത സാധ്യതയുളള കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ സേന പ്രയോജനപ്പെടും. നിലവില്‍ മലബാറില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആര്‍ക്കോണത്തുളള സേനയുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top