ഒരു ഇന്ത്യന്‍ പ്രണയ കഥയില്‍ ഫഹദും അമലാപോളും

സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും അമലാ പോളും ഒന്നിക്കുന്നു. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കികൊണ്ടുള്ള ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. ഒരു പ്രാദേശിക നേതാവിന്റെ വേഷത്തിലാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

തലൈവ എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രത്തിനു ശേഷം അമലാ പോള്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒരു ഇന്ത്യന്‍ പ്രണയ കഥ.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്നത് ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിന് ഇളയ രാജക്ക് പകരം വിദ്യാസാഗര്‍ സംഗീതം നല്‍കുന്നു എന്നതാണ്. സെന്‍ട്രല്‍ പിച്ചേഴ്‌സിന്റെ ബാനറില്‍ അലക്‌സ് ജോര്‍ജജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനുകള്‍ കോട്ടയം, രാജസ്ഥാന്‍, പാലക്കാട് എന്നിവിടങ്ങളാണ്. ചിത്രം ക്രിസ്തുമസ്സിന് തിയേറ്ററിലെത്തും.

Share news
error: Content is protected !!
Scroll to Top