പരപ്പനങ്ങാടി: പരപ്പനാട് ജനകീയ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോളിന്റെ കിരീടം ഫിഫാ മഞ്ചേരിക്ക് സ്വന്തം.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അല്‍മിഹാന്‍ വളാഞ്ചേരിയെ തോല്‍പ്പിച്ചാണ് ഫിഫാ മഞ്ചേരി ജേതാക്കളായത്.
ഒന്നാം പകുതിയിലാണ് ഫിഫ ഇരുഗോളുകളും നേടിയത്. വിജയികള്‍ക്കുള്ള സമ്മാനദാനം പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ശശീധരന്‍ കോഡൂര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍, ടി കെ അരവിന്ദന്‍, ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




