പരപ്പനങ്ങാടിയില്‍ ഹോട്ടല്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.

പരപ്പനങ്ങാടി : ഉള്ളണം കോട്ടത്തറയില്‍ ദമ്പതികള്‍ നടത്തുന്ന ഹോട്ടല്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.

ഹോട്ടല്‍ ഉടമയായ കുട്ടിമോനും ഭാര്യയും ചൊവ്വാഴിച്ച രാവിലെ ഹോട്ടല്‍ തുറക്കാന്‍ വന്നപ്പോഴാണ് ഹോട്ടല്‍ തകര്‍ത്തിട്ടിരുക്കുന്നത് കണ്ടത്. ഹോട്ടലിലെ പാത്രങ്ങളും കസേരകളും മേശയുമെല്ലാം തകര്‍ത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.

2009ലും കുട്ടിമോന്‍ നടത്തുന്ന ഹോട്ടലിലും സമാനമായ സംഭവം നടന്നിരുന്നു.

 

Share news
error: Content is protected !!
Scroll to Top