പരപ്പനങ്ങാടിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പരപ്പനങ്ങാടി: കൊടപ്പാളിയില്‍ തിങ്കളാഴ്ച ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശിയായ കുട്ടൂസിന്റെ പുരക്കല്‍ അനീസ് (20) നാണ് പിക്കേറ്റത്. വലതുകാലില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയൊണ്.

രാത്രി എട്ടരമണിയോടെയാണ് സംഭവം നടന്നത്. പരപ്പനങ്ങാടിയില്‍ നിന്ന് ചെട്ടിപ്പടിയിലേക്ക് പോകവെ എതിരെ വന്ന ട്രക്കുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top