പരപ്പനങ്ങാടിയില്‍ ഓട്ടോ ബൈക്കിലിടിച്ച് 7 പേര്‍ക്ക് പരിക്ക്.

പരപ്പനങ്ങാടി : ഒട്ടോബൈക്കിലിടിച്ച് ഓട്ടോയാത്രക്കാരായ 4 സ്ത്രീകളും ഒരു കുട്ടിയുമടക്കമുള്ള 7പേര്‍ക്ക് സാരമായ പരിക്കേറ്റു.

താനൂര്‍ ഭാഗത്തു നിന്നും പരപ്പനങ്ങാടിയിലേക്ക് വരുകയായിരുന്ന കെഎല്‍ 55എ 837 നമ്പര്‍ ഓട്ടോറിക്ഷ ബിഇഎം ഹൈസ്‌കൂളിനടുത്ത് വെച്ച് നിയന്ത്രണം വിട്ട് എതിര്‍ വശത്തുകൂടി കടന്നു പോവുകയായിരുന്ന ബൈക്കിലിടിച്ച്  മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികനും ഓട്ടോ യാത്രക്കാരിയായ ഒരു സ്ത്രീയും റോഡിലേക്ക് തെറിച്ചു വീണു. ഡ്രൈവറടക്കം 3 പേരും കുട്ടിയും മറിഞ്ഞ ഓട്ടോയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

താനൂര്‍ രായിരമംഗലം മഠത്തില്‍ റോഡില്‍ കുറുക്കനാരി തങ്ക(55), വിലാസിനി(40),ഷിമ(25),ശ്രീമതി(55) ഇവരോടൊപ്പമുണ്ടായിരുന്ന 4 വയസ്സുള്ള പെണ്‍കുട്ടി ശ്രീലക്ഷ്മി

ഒട്ടോ ഡ്രൈവര്‍ താനൂര്‍ സ്വദേശി സുധീഷ് , ചാലിയം സ്വദേശിയെന്ന് കരുതപ്പെടുന്ന ബൈക്ക് യാത്രക്കാരന്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ യാത്രക്കാര്‍ കൊടപ്പാളിയിലുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.

ഓടികൂടിയ സമീപത്തെ കടയിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 3.30 മണിയോടെയാണ് അപകടം നടന്നത്.

Share news
error: Content is protected !!
Scroll to Top