പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയ യുവാവിനെ റിമാന്റ് ചെയ്തു.

പരപ്പനങ്ങാടി പതിനഞ്ച് വയസ്സുകാരിയെ മൈസൂരിലേക്ക് തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി ചാലിയന്‍ ഇബ്‌നു മസൂദി(21)നെ പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത് പിന്നീട് ഞായറാഴ്ച മൈസൂരില്‍ വെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലായ ഇരുവരെയും തിങ്കളാഴ്ച പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തക്കുകയായിരുന്നു.
പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

പരപ്പനങ്ങാടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മൈസൂരില്‍ കണ്ടത്തി

Share news
error: Content is protected !!
Scroll to Top