നൈജീരിയയില്‍ അടിയന്തിരാവസ്ഥ

അബുജ: നൈജീരിയയിലെ 3 സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ . പ്രസിഡന്റ് ഗുഡ് ലക്ക് ജൊനാഥന്‍ ആണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം.

ബോര്‍ണോ, അഡ്മാവ, യോബ് എന്നിവിടങ്ങളിലാണ് അടിയന്തിരാവസ്ഥ. രാജ്യ സുരക്ഷക്കും തീവ്രവാദം വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങള്‍ ഒറ്റകെട്ടായി ഇതിനെ ചെറുക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.

ബൊക്കോഹറ തീവ്രവാദികളാണ് ഇവിടെ പ്രധാനമായും ആക്രമണം നടത്തുന്നത്. 2010ന് ശേഷം 2000 ത്തോളം പേരാണ് വിവിധ ആക്രമങ്ങളിലായി ഇവിടെ കൊല്ലപെട്ടത്.

 

Share news
error: Content is protected !!
Scroll to Top