നൂറിന്റെ മികവുമായി എടരിക്കോട് പികെ എംഎം എച്ച് എസ് എസ്

കോട്ടക്കല്‍: :ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം കരസ്ഥമാക്കിയ എടരിക്കോട് പികെഎംഎംഎച്ച് എസ്എസ് മികവ് തെളിയിച്ചു.പരീക്ഷയെഴുതിയവരില്‍ 32 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ അര്‍ജ്ജുന്‍ ശ്രീധര്‍ 1200 ല്‍ 1200 മാര്‍ക്കും നേടി സംസ്ഥാനതലത്തില്‍ തന്നെ ഒന്നാമത് എത്തി. നാടിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച സ്‌കൂളിലെ അധ്യാപകരെയുംവിദ്യാത്ഥികളെയും സ്ഥലം എംഎല്‍എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്, അബ്ദു റഹ്മാന്‍ രണ്ടത്താണി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് സുഹറ മമ്പാട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ എടരിക്കോട് എന്നിവര്‍ അഭിനന്ദിച്ചു.

 

 

Share news
error: Content is protected !!
Scroll to Top