ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നാലുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ഫ്രിഡ്ജില്‍ പൂട്ടിയിട്ട പിതാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു.
കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഫ്രിഡ്ജിനുള്ളി പൂട്ടിയിടുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപ വാസികളാണ് കുട്ടിയെ ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്ത്.
കുട്ടിയുടെ പിതാവ് ബാഷയെന്ന യുവാവിനെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് കൈകാര്യം ചെയ്ത ശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്. പരിക്കേറ്റ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതെ സമയം ആശുപത്രിയില്‍ പ്രവേശിച്ച കുട്ടിയുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.




