നടന്‍ ബാബുരാജിനെതിരെ കേസ്

കൊച്ചി: നടന്‍ ബാബുരാജിനെതിരെ ഭൂമി തട്ടിപ്പ് കേസ്. പ്രവാസി വ്യവസായിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബാബുരാജും സുഹൃത്തായ നൗഷാദും ചേര്‍ന്ന് ഭൂമി തട്ടിയെടുത്തെന്നാണ് കേസ്.ഐജി പത്മകുമാറിന്റെ നിര്‍ദേശപ്രകാരം നെടുമ്പാശേരി പോലീസാണ് ബാബുരാജിനെതിരെ വഞ്ചനാ കുറ്റതിന് കേസെടുത്തിരിക്കുന്നത്.

നെടുമ്പാശേരി സ്വദേശിയായ പോളച്ചന്‍ എന്നയാളുടെതാണ് വസ്തുവെന്ന് ബാബു രാജ് പറഞ്ഞു. എന്നാല്‍ വില്‍ക്കാമെന്ന് സമ്മതിച്ചശേഷം പോളച്ചന്‍ വഞ്ചിക്കുകയായിരുന്നെന്നും പോളച്ചനെതിരെ താന്‍ കേസു കൊടുത്തിട്ടില്ലെന്നും ബാബുരാജ് പ്രതികരിച്ചു.

2011 നവംബറിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടത്തിയത്. പണം നല്‍കുന്നതിന് പകരമായി നൗഷാദിന്റെ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ല.

Share news
error: Content is protected !!
Scroll to Top