തെറ്റയില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഡെയ്‌സി

അങ്കമാലി: ജോസ് തെറ്റയില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഭാര്യ ഡെയ്‌സിയുടെ വെളിപ്പെടുത്തല്‍.അശ്ലീല ദൃശ്യങ്ങള്‍ ഉപയോഗിച്ച് മകനെയും ഭര്‍ത്താവിനെയും ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് ആ യുവതിയെന്നും തന്റെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയും ഇക്കാര്യത്തില്‍ തെറ്റയിലിന് ഉണ്ടെന്നും അവര്‍ പറഞ്ഞു.

അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പരാതി നല്‍കിയ യുവതി തന്റെ കുടുംബത്തെ വേട്ടയാടുകയാണ്്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് തന്റെ ഭര്‍ത്താവെന്നും സൈബര്‍ കുറ്റം ചെയ്ത സ്ത്രിയെ പോലീസ് സംരക്ഷിക്കുകയാണെന്നും ഡെയ്‌സി പറഞ്ഞു.
എന്നാല്‍ തന്റെ പരാതി രാഷ്ട്രീയ പ്രേരിതമല്ലെന്നും താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന അനേ്വഷണത്തില്‍ താന്‍ തൃപ്തയാണെന്നും പരാതിക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top