Section

malabari-logo-mobile

അമ്മ നല്‍കുന്ന പെന്‍ഷന്‍ തുക 5,000; സൂപ്പര്‍സ്റ്റാറുകള്‍ക്ക് ടിവി ഷോകള്‍ ചെയ്യാന്‍ വിലക്കില്ല

HIGHLIGHTS : താരസംഘടനയായ അമ്മ മുതിര്‍ന്ന താരങ്ങള്‍ക്ക് നല്‍കുന്ന

താരസംഘടനയായ അമ്മ മുതിര്‍ന്ന താരങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക നിലവില്‍ ഉള്ളതില്‍ നിന്ന് 1000 രൂപ വര്‍ദ്ധിപ്പിച്ച് 5000 രൂപയാക്കി. കലാകാരന്‍മാര്‍ക്കുളള സര്‍ക്കാര്‍ ക്ഷേമനിധിയിലേക്ക് അമ്മയുടെ വകയായി 50 പേര്‍ക്കുള്ള തുക നല്‍കാനും ധാരണയായിട്ടുണ്ട്. ടിവിഷോകളില്‍ പങ്കെടുക്കുന്നതിന് സൂപ്പര്‍ താരങ്ങള്‍ക്ക് തല്‍ക്കാലം വിലക്കില്ല. താരസംഘടനയായ അമ്മയുടെ പത്തൊമ്പതാമത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്. നിലവില്‍ സിനിമയിലെ മുതിര്‍ന്ന താരങ്ങളായ 79 പേര്‍ക്കാണ് അമ്മ പെന്‍ഷന്‍ നല്‍കുന്നത്. പുതുതായി 25 പേര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കാന്‍ ഈ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ കലാകാരന്‍മാര്‍ക്കും ആനുകൂല്ല്യം ലഭിക്കത്തക്ക തരത്തില്‍ സര്‍ക്കാരിന്റെ ക്ഷേമനിധിയിലേക്ക് 50 പേര്‍ക്ക് 10,000 രൂപ വീതം അംശാദായമായി നല്‍കാനും ഈ യോഗത്തില്‍ തീരുമാനമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!