മഴ നൃത്തം ചെയ്ത പെണ്‍കുട്ടികളെ വെടിവെച്ചു കൊന്നു

ഇസ്ലാമാബാദ് : മഴയത്ത് നൃത്തം ചെയ്ത വീഡിയോ യുട്യൂബിലിട്ട പെണ്‍കുട്ടികളെയും മാതാവിനെയും വെടിവെച്ചു കൊന്നു. സഹോദരിമാരാണ് വെടിയേറ്റ് മരിച്ചത്. നൃത്തം യുട്യൂബിലിടാന്‍ കൂട്ടു നിന്നു എന്ന പേരിലാണ് മാതാവിനെയും വെടിവെച്ച് കൊന്നത്.

ഇസ്ലാം വിശ്വാസ പ്രകാരം സ്ത്രീകള്‍ നൃത്തം ചെയ്യാന്‍ പാടില്ലെന്നും ഇത്തരത്തില്‍ തെറ്റു ചെയ്തവരെ ശിക്ഷിക്കുയാണെന്ന് പറഞ്ഞു കൊണ്ടണത്രെ വെടിവെച്ചതെന്നാണ് ദി ടെലിഗ്രാഫ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴ നൃത്തം യുട്യൂബിലിട്ടതോടെ കുടുംബത്തിന്റെ മാനം കെടുത്തിയതായി ചില കുടുംബാംഗങ്ങള്‍ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നത്രെ. 15 കാരിയായ നൂറ ബെര്‍സ,16 വയസ്സുള്ള നൂറ ഹെഹ്‌സ എന്നിവരെയാണ് കുടുംബത്തിലുള്ളവര്‍ തന്നെ ആസൂത്രിതമായി കൊലപെടുത്തിയത്.
ഏറെ കാലത്തിനു ശേഷം മഴപെയ്തപ്പോഴുണ്ടായ സന്തോഷത്തില്‍ ഇസ്ലാം നിയമപ്രകാരമുള്ള പാരമ്പര്യ വസ്ത്രമണിഞ്ഞ് വീഡിന് പുറത്ത് ഇവര്‍ നൃത്തം ചെയ്യുകയായിരുന്നു. ഈ നൃത്തമാണ് ഇവര്‍ വീഡിയോയില്‍ പകര്‍ത്തി യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ യുട്യൂബിലിട്ട മഴ നൃത്തം നിരവധി പേരാണ് ഡൗണ്‍ലോഡ് ചെയ്ത് കാണുകയും ചെയ്തത്.

വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ഞായറാഴ്ചയാണ് മാതാവിനെയും പെണ്‍കുട്ടികളെയും കണ്ടെത്തിയത്. സംഭവവുമായി ബന്ധപെട്ട് ഇരുടെ കുടുംബത്തിലെ ഖുത്തോര്‍ എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് താന്‍ കൊല നടത്തിയതെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top