തിരൂരങ്ങാടി: തൃക്കുളം-തെയ്യാല റോഡ് നവീകരണത്തിന് അടിയന്തിര നടപടി സ്വീകരിച്ച് വരികയാണെന്ന് തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ.
കൂടിയായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. പ്രസ്തുത റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി 50 ലക്ഷത്തോളം
രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ആദ്യഘട്ടം പ്രവൃത്തിയുടെ ടെണ്ടര്‍ സെപ്തംബര്‍ 5 ന് നിശ്ചയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഈ റോഡ് റബറൈസ് ചെയ്ത് നവീകരിക്കു
ന്നതിനായി (ബി.എം. ആന്റ് ബി.സി.) ഒന്‍പത് കോടി മുപ്പത് ലക്ഷം രൂപയുടെ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും ഭരണാനുമതിക്കായി സമര്‍പ്പി
ച്ചിട്ടുണ്ട്. ഈ ഫയല്‍ ഇപ്പോള്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിച്ച് വരികയാണെന്നും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വൈകാതെ റോഡിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.




