കോഴിക്കോട് : കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭീകരപ്രവര്ത്തകര് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. എസ് ഡി പി ഐ, എന്‍ ഡി എഫ്, സിമി പോലുള്ള സംഘടനകളാണ് പാര്‍ട്ടികളില്‍ കയറിപ്പാന് ശ്രമിക്കുന്നതെന്നും ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദോഷമാണെന്നും മന്ത്രി പറഞ്ഞു.
അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താനെന്നും,തനിക്കെതിരെ ആരോപണവുമായി ആരെങ്കിലും വെടിയുതിര്‍ത്താല്‍ അതാരായാലും തിരിച്ചുവെടിവെക്കുക തന്നെ ചെയ്യിമെന്നും ആര്യാടന് പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




