തീറ്റമല്‍സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി ഗൃഹനാഥന്‍ മരിച്ചു.

കുന്നംകുളം : ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തീറ്റമല്‍സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി ഗൃഹനാഥന്‍ മരിച്ചു. കാണിപ്പയ്യൂര്‍ ത്രിവേണി നഗറില്‍ പുത്തന്‍പറമ്പില്‍ കൊച്ചു (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ വൈഎംസിഎ ഹാളിനു സമീപം സംഘടിപ്പിച്ച ഓണാഘോഷ മല്‍സരത്തിനിടെയാണ് സംഭവം. മല്‍സരത്തില്‍ പങ്കെടുത്ത് രണ്ടെണ്ണം കഴിച്ച ശേഷമാണ് ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങിയത്. കുഴഞ്ഞു വീണ കൊച്ചുവിനെ നാട്ടുകാര്‍ അടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ : തങ്ക മക്കള്‍ : മണികണ്ഠന്‍, അനിലന്‍, ശിവദാസന്‍, രമ.

 

Share news
error: Content is protected !!
Scroll to Top