തിരൂരില്‍ പീഡിപ്പിക്കപ്പെട്ട പിഞ്ചു ബാലികയ്ക്ക് 2 ശസ്ത്രക്രിയകള്‍ നടത്തി.

കോഴിക്കോട്: തിരൂര്‍ തൃക്കണ്ടിയൂര്‍ ഇന്നലെ ക്രൂരമായ പീഡനത്തിന് ഇരയായ മൂന്നു വയസ്സുകാരിയായ ബാലികയെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അണുബാധയേല്‍ക്കാതിരിക്കാന്‍ ഐ.സി.യു വിലെ പ്രതേ്യക മുറിയിലാണ് കിടത്തിയിട്ടുള്ളത്. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അിറയിച്ചു.

ഇന്നലെ തിരൂര്‍ തൃക്കണ്ടിയൂര്‍ മഹിളാ സമാജത്തിന്റെ പിറകുവശത്താണ് ദയനീയ അവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാടോടിയായ ശിവകാമി അവരുടെ മകളായ ഈ പിഞ്ചു ബാലിക ആശുപത്രി പരിസരത്തെ പീടിക തിണ്ണയിലാണ് കിടന്നുറങ്ങിയിരുന്നത്. പുലര്‍ച്ചെയാണ് കുട്ടിയെ കാണാതായ വിവരം മനസ്സിലായത്.

സംശയമുള്ള ചിലരെകുറിച്ച് അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടോടികള്‍ ഉള്‍പ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരൂര്‍ ഡി.വൈ.എസ്.പി സെയ്തലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസനേ്വഷിക്കുന്നത്.

ഇനി മുതല്‍ കുട്ടിയുടെ സംരക്ഷണം വനിതാകമ്മീഷന്‍ ഏറ്റെടുക്കുമെന്ന് അിറയിച്ചിട്ടുണ്ട്.

തിരൂരില്‍ പീഡിപ്പിക്കപ്പെട്ട 4 വയസ്സുകാരിയുടെ നില അതീവ ഗുരുതരം.

Share news
error: Content is protected !!
Scroll to Top