തിരൂരില്‍ പീഡിപ്പിക്കപ്പെട്ട 3 വയസ്സുകാരിയുടെ നില അതീവ ഗുരുതരം.

കണ്ടെത്തുമ്പോള്‍ ഉറുമ്പരിച്ച നിലയില്‍

തിരൂര്‍: തിരൂര്‍ തൃക്കണ്ടിയൂരില്‍ നാലുവയസ്സുകാരിയായ തമിഴ് ബാലികയെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെ്ത്തി. തമിഴ്‌നാടോടിയായ ശിവകാമിയുടെ മകളാണ് പീഡനത്തിനിരയായത്്.

തൃക്കണ്ടിയൂരിലെ മഹിളാ സമാചത്തിന്റെ വളപ്പിലാണ് കുട്ടിയെ അവശനിലയില്‍ കണ്ടത്. കണ്ടെത്തുന്ന സമയത്ത് ഉറുമ്പരിച്ച നിലയില്‍ തുണിയില്‍ കിടത്തിയ നിലയിലായിരുന്നു. നേഴ്‌സറി സ്‌കൂളിലെ ജീവനക്കാരാണ് കുട്ടിയെ ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബാലികയെ തിരൂര്‍ ജില്ലാ ആശുപത്രിയിലവേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ബാലികയുടെ ആന്തരീകാവയവങ്ങള്‍ക്ക് മാരകമായ പരിക്കേറ്റതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന.

നാടോടിയായ ശിവകാമി മകളുമൊന്നിച്ച് തൃക്കണ്ടിയൂരിലെ കടത്തിണ്ണയിലാണ് അന്തിയുറങ്ങാറ്. കുട്ടിയെ ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്.

നാടിനെ നടുക്കിയ ഈ ഹീന കൃത്യം ചെയ്ത പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആഭ്യന്ത്രമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തിരൂര്‍ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top