തിരൂരില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ആശുപത്രിജീവനക്കാരന്റെ ശ്രമം

തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രയില്‍ ചികത്സക്കെത്തിയ യൂവതിയെ ആശുപത്രി ജീവനക്കാരന്‍പീഡിപ്പിക്കാന്‍ ശ്രമച്ചതായി പരാതി. വെട്ടം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ തിരൂര്‍ പോലീസ് കേസെടുത്തു.

ചൊവ്വാഴ്ചയാണ് സംഭവം വലതു കാലിലുണ്ടായ മുറിവിന് ചികിത്സിക്കുന്നതിനായി ഡ്രെസിങ്ങ് റുമിലെത്തി മുറിവ് കെട്ടുന്നതിനിടെ നഴ്‌സിങ്ങ് അസിസ്റ്റന്‍ഡാണ് യുവതിയെ ശരീരത്തില്‍ തഴുകി അപമാനിക്കാന്‍ ശ്രമിച്ചത്. മുറിവ് കെട്ടിക്കഴിഞ്ഞ പുറത്തേക്കിറങ്ങിയ യുവതിയെ വീണ്ടും മുറിയിലേക്ക് വിളിച്ചവരുത്തി നല്ല മഴയായതിനാല്‍ കുറച്ചുകൂടി വൃത്തിയാക്കി കെട്ടിത്തരാമെന്ന് പറഞ്ഞ് കെട്ടഴിക്കുകയും ലൈംഗികചുവയെടെ സംസാരിക്കുകയും ചെയ്തു. യുവതി മുറി വിട്ടു പോകുന്ന സമയത്തും യുവതിയെ പീഡപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു..

വീട്ടിലെത്തിയ .യുവതി ഭര്‍ത്തസഹോദരിയോടും രാത്രി ഭര്‍ത്താവിനോടും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top