തിരൂരില്‍ കാറപകടം. ഖമറുന്നീസ അന്‍വറും ഭര്‍ത്താവും അദ്ഭുതകരമായി രക്ഷപ്പെട്ടു.

തിരൂര്‍ : തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് വൈലത്തൂരില്‍ വച്ച് ഉണ്ടായ കാറപകടത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്ന കേരള വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സനും, വനീതാ ലീഗ് സംസ്ഥാന പ്രസിഡന്റുമായ ഖമറുന്നീസ അന്‍വറും ഭര്‍ത്താവ് ഡോ.മുഹമ്മദ് അന്‍വറും അത്ഭുതകരമായി രക്ഷപ്പെട്ടു.

വൈലത്തൂരില്‍ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന ക്വാളിസ്‌വാനാണ് നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലിടിച്ചത്. മറ്റൊരു കാറിലിടച്ച് ശേഷമാണ് ക്വാളിസ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലിടിച്ചത്. പിന്നീട് മലപ്പുറത്തേക്ക് പോകുകയായിരുന്നു. ഒരു കെ എസ് ആര്‍ ടിസി ബസ്സിലിടിച്ചാണ് ഈ ക്വാളിസ് നിന്നത്.

ഖമറുന്നിസ അന്‍വറിന്റെ ഡ്രൈവറായ തിരൂര്‍ പുറത്തുര്‍ സ്വദേശി നവാസിന് അപകടത്തില്‍ നിസാര പരിക്കുണ്ട്. ക്വാളിസ് ഓടിച്ചിരുന്ന ഓമച്ചപ്പുഴ സ്വദേശി പറ്റക്കല്‍ ലത്തീഫിനെ (26) പരിക്കുകലോടെ തലക്കടത്തൂര്‍ അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top