പച്ചബ്ലൗസ് വിവാദം ; ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കും.

കൊല്ലം : അധ്യാപികമാരോട് പച്ചബ്ലൗസും സാരിയും ധരിച്ച് വരാന്‍ നിര്‍ദേശിച്ചത് സര്‍ക്കാര്‍ അറിയാതെയാണെന്ന് വിദ്യഭ്യാസ മന്ത്രി. ഇതിന്റെ പിന്നില്‍ സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കും.

വിദ്യഭ്യാസ വകുപ്പ് ലീഗില്‍ നിന്ന് മാറ്റണമെന്ന് പറയാന്‍ എംഎം ഹസ്സന് അധികാരമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ് മന്ത്രിമാര്‍ നിലവിളക്ക് കൊളുത്താറില്ലെന്നും, താന്‍ നിലവിളക്ക് കൊളുത്തുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അബ്ദുറബ്ബ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top