തിരൂരില്‍ ഒന്നര കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

തിരൂര്‍ : മൂന്നുപേരെ ഒന്നര കിലോ കഞ്ചാവുമായി തിരൂര്‍ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മംഗലം സ്വദേശി മുഹമ്മദ് (28) , എറണാകുളം കോതമംഗലം സ്വദേശി ഷാജഹാന്‍ (30), വാക്കാട് സ്വദേശി വിശ്വനാഥന്‍ (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തിരൂര്‍ താഴെപ്പാലത്തുവെച്ചാണ് ഇവരെ പിടികൂടിയത്.

പ്രതികള്‍ കഞ്ചാവ് പൊതികള്‍ വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു മുഹമ്മദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു. പ്രതികളെ വടകര നാര്‍ക്കോടിക് കോടതി റിമാന്‍ഡ് ചെയ്തു.

 

 

Share news
error: Content is protected !!
Scroll to Top