തിരൂരങ്ങാടിയില്‍ ഹെല്‍മറ്റും ലൈസന്‍സുമില്ലാത്ത നൂറോളം ബൈക്കുകള്‍ പിടികൂടി

തിരൂരങ്ങാടി: നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കി. ഇന്നലെ തിരൂരങ്ങാടി പോലീസ് ഒന്നര മണിക്കൂറിനുള്ളില്‍ 100 ബൈക്കുകള്‍ പിടികൂടി. ഹെല്‍മറ്റ് ധരിക്കാത്തതിന് 90 ബൈക്കുകളും ലൈസന്‍സില്ലാത്തതിന് 10 ബൈക്കുകളുമാണ് പിടികൂടിയത്. പിഴയായി 12000 രൂപയും ഈടാക്കി. ലൈസന്‍സില്ലാതെയും ഹെല്‍മറ്റില്ലാതെയും നിരത്തിലിറങ്ങുന്ന ബൈക്കുകള്‍ അപകടമുണ്ടാക്കുന്നതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്.
പരിശോധനക്ക് എസ് ഐ എ സുനില്‍, അഡി. എസ് ഐ കെ വി മണി, എ എസ് ഐ വികെ നാരായണന്‍ കുട്ടി നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top