Section

malabari-logo-mobile

പാക്കിസ്ഥാനില്‍ പള്‍സ് പോളിയോ നല്‍കിയ 5 വനിതാ ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു

HIGHLIGHTS : കറാച്ചി /പെഷ്‌വാര്‍ : പാക്കിസ്ഥാനില്‍ പള്‍സ് പോളിയോ

കറാച്ചി /പെഷ്‌വാര്‍ : പാക്കിസ്ഥാനില്‍ പള്‍സ് പോളിയോ തുള്ളി മരുന്ന നല്‍കിയതിന് സ്ത്രീകളായ 5 ആരോഗ്യപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു. കറാച്ചി നഗരത്തിന്റെ തെക്കന്‍ ഭാഗത്തും പെഷ്‌വാറിലുമാണ് വെടിവെപ്പുണ്ടായത്. ആരാണ് ഈ കൃത്യത്തിന് പിന്നിലെന്ന് വെളിവായിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്‍പേ തന്നെ ഭീഷണിയടങ്ങിയ ഫോണ്‍കോളുകള്‍ വന്നിരുന്നുവെങ്കിലും അവരത് അവഗണിക്കുകയായിരുന്നു

ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യൂനിസെഫാണ് ഈ വാക്‌സിനേഷന്‍ പരിപാടി രാജ്യ വ്യാപകമായി നടത്തുന്നത്.
നേരത്തെ പോളിയോ തുള്ളി മരുന്ന് നല്‍കുന്നത് ‘പാശ്ചാത്യ’ ഗൂഡാലോചനയാണെന്നാരോപിച്ച് പാക് താലിബാന്‍ രംഗത്തെത്തിയിരുന്നു.

sameeksha-malabarinews

ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്താനിലെ പള്‍സ് പോളിയോ പ്രോഗ്രാം പൂര്‍ണമായും നിര്‍ത്തിവെച്ചതായി പാക് ആരോഗ്യവകുപ്പ് അറിയിച്ചു.

.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!