പൊന്നാനി : തിരുന്നാവായ – ഗുരുവായൂര്‍ റെയില്‍പ്പാതക്കായുള്ള റെയില്‍വേ -റവന്യൂ സംയുക്ത സര്‍വെ ചെറവല്ലൂരില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ചെറവല്ലൂര്‍ മദ്രസയില്‍ 300 – ഓളം നാട്ടുകാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഒ എം ജയപ്രകാശ്, സലീം, ഹംസ പാലക്കല്‍, ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു.
15 ന് ചെറവല്ലൂരില്‍ മനുഷ്യചങ്ങല, കലക്ടറേറ്റ് പിക്കറ്റിങ്, വില്ലേജ് ഓഫീസ് പിക്കറ്റിങ് എന്നിവ സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ അറിയിച്ചു. ഭാരവാഹികള്‍ : ഹംസ പാലക്കല്‍ (ചെയര്മാന്), സുബൈര്‍ (കണ്‍വീനര്‍).
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




