തിരുകേശവിവാദം: ലീഗ് സമസ്ത തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം

 

മലപ്പുറം:  തിരുകേശവിവാദത്തില്‍ മുസ്ലീം ലീഗിനും ഇകെ വിഭാഗം സുന്നി വിഭാഗം സുന്നികളും തമ്മിലുള്ള തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോ#തിയില്‍ പുതിയ സത്യവാങ്ങ് മുലം രണ്ട് മാസത്തിന്ുള്ളില്‍ നല്‍കുമെന്ന് ലീഗ് നേതാക്കള്‍ സമസ്ത ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്ന ലീഗിനെതിരെ സമസ്ത പ്രഖ്യാപിച്ച സമരപരിപാടികള്‍ നിര്‍ത്തി വെക്കും. എന്നാല്‍ സമസ്ത രൂപം കൊടുത്ത പ്രക്ഷോഭ സമിതി പിരിച്ചുവിടില്ല.

ഞായറാഴ്ച രാത്രി 10 മണിക്ക് പാണക്കാട് വെച്ച് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.. ഒരു ഘട്ടത്തില്‍ ചര്‍ച്ച രൂക്ഷമായ വാഗ്വാദത്തില്‍ വരെ കലാശിച്ചു. സമസ്ത കോഴിക്കോടു നടത്തിയ പ്രതിഷേധസംഗമത്തില്‍ കുഞ്ഞാലിക്കുട്ടിക്കുനേരെയുണ്ടായ മുദ്രാവാക്യം വിളിയെക്കുറിച്ചുളള പരാമര്‍ശമാണ് വാഗ്വാദത്തിലെത്തിയത്.

തിരുകേഗവിവാദത്തില്‍ സര്‍ക്കാര്‍ നിലവില്‍ നല്‍കിയ സത്യവാങ്ങ്മുലത്തില്‍ ഇതേ കുറിച്ച് അന്വേഷണം നടത്തിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്നും., വിശ്യാസത്തിന്റെ വിഷയമായതിനാല്‍ ഇതില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല എന്നുമായിരുന്നു. കൂടാതെ എപി വിഭാഗം കേരളത്തില്‍ ഏറ്റവുമധികം സ്ഥാപനങ്ങളുളതും മുസ്ലീം ജനവിഭാഗത്തിനിടയില്‍ കൂടുതല്‍ സ്വാധീനം ഇവര്‍ക്കാണെന്നും പറയുന്നുണ്ട്. ഇതാണ് ഇകെ വിഭാഗത്തിനെ ഏറെ ചൊടിപ്പിച്ചത്.

ചര്‍ച്ചയില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. കെപിഎ മജീദ്, സമസ്ത നേതാക്കളായ ചെറുശ്ശേരി സൈനിദ്ധീന്‍ മുസലിയാര്‍ , ഹമീദ് ഫൈസി അന്വലക്കടവ് എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top