പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനു പിന്‍വശത്തെ കദീജ ഷോപ്പിങ്ങ് കോംപ്ലക്‌സിലെ ഇന്റര്‍നെറ്റ് കഫേയില്‍ മോഷണം. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്.
ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് കളവു നടത്തിയത്. കഫേയിലെ നാല് മോണിറ്ററും ഒരു കമ്പ്യൂട്ടറും കളവുപോയിട്ടുണ്ട്. കൂടാതേ രണ്ട് മൊബൈലും മോഷണം പോയി.. ഉദ്ദേശം നാല്‍പതിനായിരം രൂപയുയെ നഷ്ടം കണക്കാക്കുന്നു..
തിങ്കളാഴ്ച രാവിലെ മലപ്പുറത്തു നിന്നെത്തിയ വിരലടയാള വിദഗദ്ധര്‍ സംഭവസ്ഥലം പരിശോധിച്ചു. പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




