താനൂര്‍: പ്രസ്സ് ഫോറം സെക്രട്ടറിയും മംഗളം ദിനപത്രത്തിന്റെ ലേഖകനും വിവിധ പത്രങ്ങളുടെ ഏജന്റുമായ പി. പ്രേമനാഥന്‍ നേരെയാണ് കൈയ്യേറ്റ ശ്രമമുണ്ടായത്. മദ്യമയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനാണ് കൈയ്യേറ്റ ശ്രമമുണ്ടായത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.
സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ താനൂര്‍ പോലീസ് കര്‍ശന നടപടികള്‍ എടുക്കണമെന്ന് താനൂര്‍ പ്രസ്സ് ഫോറം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഉബൈദുള്ള താനാളൂര്‍ അധ്യക്ഷത വഹിച്ചു, ഇ. ആദര്‍ശ്, ഷയിന്‍ താനൂര്‍, റസാഖ് തെക്കയില്‍, ആസാദ് ഒഴൂര്‍, ശിഹാബ് അമന്, റഷീദ് മോര്യ എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




