താനൂര്‍ ദുരന്തം;ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ മരണവീടുകളും സംഭവസ്ഥലവും സന്ദര്‍ശിച്ചു

താനൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ താനൂര്‍ മുക്കോലയിയിലുണ്ടായ അപകടത്തില്‍ ജീവന്‍പൊലിഞ്ഞ എട്ടുപേരുടെ വീടുകളും സംഭവസ്ഥലവും സന്ദര്‍ശിച്ചു. ഇന്നു രാവിലെ 9.30 മണിയെടെയാണ് ആഭ്യന്തരമന്ത്രി മരണവീടുകളായ കൊടക്കാട് കാളരംകുണ്ട്‌കോളനിയിലെ വീട്ടിലും ചെട്ടിപ്പടിയിലെ വീട്ടിലുമെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദേഹം കേസിന്റെ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുകയും മുഖ്യമന്ത്രിയോടാലോചിച്ച ശേഷം അടുത്ത മന്ത്രിസഭായോഗത്തില്‍ നഷ്ടപരിഹാരമുള്‍പ്പെടെ വേണ്ട കാര്യങ്ങളില്‍ നടപടിയെടുക്കുമെന്നും അറിയിച്ചു.

പിന്നീട് സംഭവം നടന്ന താനൂര്‍ മുക്കോലിയിലെത്തി മന്ത്രി സ്ഥലത്തെ സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കി മടങ്ങുകയായിരുന്നു. മന്ത്രിക്കൊപ്പം കെ എന്‍ എ ഖാദര്‍ എംഎല്‍എ, സി മമ്മുട്ടി എംഎല്‍എ എന്നിവരുമുണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top